ഇന്ത്യ – പാക് സംഘർഷം; മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

ഇന്ത്യ – പാക് സംഘർഷം; മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഇന്ത്യ – പാക് സംഘർഷസാധ്യത കണക്കിലെടുത്ത് മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കുകയും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനകൾ (എൽപിഎസ് സി) ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ ആദ്യം സുരക്ഷാ ചെക്ക്‌പോസ്റ്റിൽ സിഐഎസ്എഫിന്റെ സ്റ്റാൻഡേർഡ് പരിശോധനകൾക്ക് വിധേയരാകും. ബോർഡിംഗ് എയ്‌റോബ്രിഡ്ജ് അല്ലെങ്കിൽ ഷട്ടിൽ ബസ് വഴി വിമാനത്തിൽ കയറുന്നതിന് മുമ്പ്, ഗേറ്റിൽ എയർലൈൻ സ്റ്റാഫിന്റെ പരിശോധനയ്ക്ക് വിധേയരാകും.

ടെർമിനലിലേക്കുള്ള സന്ദർശകരുടെ അനാവശ്യ പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. സന്ദർശകർക്ക് എക്‌സിറ്റ്, എൻട്രി ഗേറ്റുകൾ വരെ യാത്രക്കാർക്കൊപ്പം പ്രവേശിക്കാം. യാത്രക്കാർ അതാത് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്ത പുറപ്പെടലിന് വളരെ മുമ്പേ എത്തിച്ചേരണമെന്നും വിപുലമായ സുരക്ഷാ പരിശോധനകൾ നടത്തണമെന്നും വിമാനത്താവളവുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

TAGS: KARNATAKA | SECURITY | MANGALORE AIRPORT
SUMMARY: Mangaluru airport heightens security measures

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *