സിഐടിയു പ്രവര്‍ത്തകന്‍ ഷമീറിനെ വെട്ടിക്കൊന്ന കേസ്; ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

സിഐടിയു പ്രവര്‍ത്തകന്‍ ഷമീറിനെ വെട്ടിക്കൊന്ന കേസ്; ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

തൃശൂര്‍: സിഐടിയു പ്രവർത്തകനെ വധിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. സിഐടിയു തൊഴിലാളിയായ കാളത്തോട് നാച്ചുവിനെ (ഷമീര്‍-39) വധിച്ച കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും വിധിച്ചത്. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം അധികശിക്ഷയും വിധിച്ചിട്ടുണ്ട്.

കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ വെട്ടുക്ക പറമ്പില്‍ ഷാജഹാന്‍ (50), വലിയകത്ത് ഷബീര്‍ (30), പരിക്കുന്ന് വീട്ടില്‍ അമല്‍ സാലിഹ് (31), വലിയകത്ത് ഷിഹാസ് (40), കാട്ടുപറമ്പില്‍ നവാസ് (47), പോക്കാക്കില്ലത്ത് വീട്ടില്‍ അബൂബക്കര്‍ മകന്‍ സൈനുദ്ദീന്‍ ( 51) എന്നിവരെയാണ് ശിക്ഷിച്ചത്. തൃശൂര്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആയ ടി കെ മിനിമോളാണ് ശിക്ഷ വിധിച്ചത്.

2022 ഒക്ടോബര്‍ 21നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുഡ്‌സ് ഓട്ടോയുമായി വരികയായിരുന്ന ഷമീറിനെ പ്രതികള്‍ വാഹനം തടഞ്ഞ് വാളുകൊണ്ട് വെട്ടിയും ഇരുമ്പുപെപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷികളെ പ്രതികള്‍ പലവട്ടം ഭീഷണിപ്പെടുത്തിയതോടെ ഹൈക്കോടതി പ്രത്യേക ഇടപെടല്‍ നടത്തിയാണ് കേസ് വിചാരണ പൂര്‍ത്തിയാക്കിയത്. വിറ്റ്നസ് പ്രൊട്ടക്ഷന്‍ കാറ്റഗറിയില്‍പ്പെടുത്തി സാക്ഷികള്‍ക്ക് പോലിസ് സുരക്ഷയും ഹൈകോടതി അനുവദിച്ചിരുന്നു. 68 ഓളം സാക്ഷികളെ കേസില്‍ വിസ്തരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍, വിരലടയാളം, ഡി.എന്‍.എ പരിശോധനാ ഫലങ്ങള്‍ എന്നിവ പ്രോസിക്യൂഷന്‍ കേസില്‍ ഹാജരാക്കിയിരുന്നു.
<BR>
TAGS : POPULAR FRONT | LIFE IMPRISONMENT
SUMMARY : Six Popular Front members who hacked to death CITU worker Shameer get double life sentences

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *