തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് ലേസര്‍ ആക്രമണം മൂലം; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് ലേസര്‍ ആക്രമണം മൂലം; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തൃശൂർ: തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് ലേസർ ആക്രമണം മൂലമെന്ന് പാറമേക്കാവ് ദേവസ്വം. പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചു. ഇതാണ് ആന ഓടാൻ കാരണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പോലീസിന് പരാതി നൽകുമെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

ആന വിരണ്ടോടിയ സംഭവത്തിൽ 42 പേർക്ക് പരുക്കേറ്റിരുന്നു. ഊട്ടോളി രാമന്‍ എന്ന ആനയാണ് പൂരത്തിനിടെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരുക്കേറ്റത്. എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
<br>
TAGS : THRISSUR POORAM | ELEPHANT
SUMMARY : ‘Laser was shot into the eyes of elephants during Thrissur Pooram’; Paramekkavu Devaswom alleges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *