ഓപ്പറേഷൻ സിന്ദൂർ; സേനയ്ക്ക് സല്യൂട്ട്, വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ; സേനയ്ക്ക് സല്യൂട്ട്, വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും മോദി പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. തീവ്രവാദികളെയും തീവ്രവാദികളെ പിന്തുണയ്ക്കുന്ന സർക്കാരിനെയും രണ്ടായി കാണില്ല.

ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 100 തീവ്രവാദികളെയാണ് വകവരുത്തിയത്. ആഗോള തീവ്രവാദവുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. ഭീകരർ രാജ്യത്തെ സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാകിസ്ഥാന്റെ ഡ്രോണുകളെ ആകാശത്തിൽ വച്ച് ഭസ്മം ആക്കി. ഇരകളുടെ മതം തിരഞ്ഞാണ് ഭീകരർ ആക്രമിച്ചത്. മൂന്ന് സേനകളും ബിഎസ്എഫും സൈനിക വിഭാഗവും അതീവ ജാഗ്രതയിൽ തുടരുകയാണ്. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ നീതികൂടിയാണെന്നും ഭീകരതക്കെതിരെയുള്ള നയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

TAGS: NATIONAL | NARENDRA MODI
SUMMARY: Operation Sindoor credit goes for Women of India, PM Modi To Address The Nation

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *