വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി

വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി

ബെംഗളൂരു: വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ബെംഗളൂരു റൂറലിൽ ഹൊസ്‌കോട്ടിനടുത്തുള്ള ദേവഷെട്ടിഹള്ളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ബയേഷ് (28) ആണ് മരിച്ചത്. ഫാം ഹൗസിലാണ് ബയേഷ് ആത്മഹത്യ ചെയ്തത്. പിതാവിന്റെ സിംഗിൾ ബാരൽ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു.

കുടുംബാംഗങ്ങൾ തിരുപ്പതിയിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്. വെടിയൊച്ച കേട്ട് തൊഴിലാളികൾ ഫാംഹൗസിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ബയേഷിനെയാണ് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ബെംഗളൂരു റൂറൽ എസ്പി സി.കെ. ബാബ പറഞ്ഞു. ബയേഷിന് 30 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതായിരിക്കാം മരണകരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ബെംഗളൂരു റൂറൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: Youth who returned home after completing education abroad, shoots himself dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *