പാക് പ്രകോപനം; വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

പാക് പ്രകോപനം; വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും ഇൻഡിഗോ അറിയിച്ചു.

ജമ്മു, അമൃത്സര്‍, ചണ്ഡീഗഢ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ റദ്ദാക്കി. ജമ്മു, ലേ, ജോദ്പുര്‍, അമൃത്സര്‍, ജാംനഗര്‍, ഛണ്ഡീഗഢ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ ഡ്രോണുകള്‍ തൊടുത്തു. ജമ്മുവിലെ സാംബ മേഖലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. സാംബയില്‍ 10 മുതല്‍ 12 ഡ്രോണുകള്‍ വരെയാണ് പാകിസ്ഥാന്റേതായി ഇന്ത്യ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഞ്ചാബിലെ അമൃത്സറിലും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ സാംബയിലും അമൃത്സറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങ ഡ്രോണുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
<br>
TAGS : PAK PROVOCATION | FLIGH CANCELED
SUMMARY :Pakistan provocation; Air India and IndiGo cancel flights

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *