ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൊവ്വാഴ്ച വിരമിക്കും. സഹപ്രവര്‍ത്തകരും അഭിഭാഷകരും അദ്ദേഹത്തിന് ഇന്ന് യാത്രയയപ്പ് നല്‍കും. ആരാധനാലയ നിയമത്തിലും വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നിലപാട് രാജ്യത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആറ് മാസം ചീഫ് ജസ്റ്റിസ് പദവി പൂർത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള ശുപാര്‍ശയും നല്‍കിയാണ് ജസ്റ്റിസ് ഖന്ന പടിയിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്രാജ് ഖന്നയുടെയും ഡല്‍ഹി സര്‍വകലാശാലയില്‍ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും.

നിലവില്‍ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുകയാണ് ജസ്റ്റിസ് ബി ആര്‍ ഗവായി. 2010ല്‍ വിരമിച്ച ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം പട്ടികജാതി സമൂഹത്തില്‍ നിന്നുള്ള രണ്ടാമത്തെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും ഗവായി.

<BR>
TAGS : CHIEF JUSTICE SANJEEV KHANNA | SUPREME COURT
SUMMARY : Chief Justice Sanjiv Khanna to retire today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *