ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി

ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത് എസ് പണിക്കരുടെ മകൻ അഭയ് (14)നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും കുട്ടി വീട്ടിലെത്താതെ വന്നപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. സംഭവത്തില്‍ ചിതറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

TAGS : MISSING
SUMMARY : Report of missing 14-year-old who went for tuition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *