മൂന്ന് വിദ്യാര്‍ഥികളെ കാണാതായി; ട്രെയിനില്‍ കയറി പോയതായി സംശയം

മൂന്ന് വിദ്യാര്‍ഥികളെ കാണാതായി; ട്രെയിനില്‍ കയറി പോയതായി സംശയം

കൊച്ചിയിൽ മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പോലീസ് തെരച്ചില്‍ തുടങ്ങിയത്. മൂവരും ട്രെയിനില്‍ കയറി പോയെന്ന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കുട്ടികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്താണ് കുട്ടികളുടെ യാത്രയുടെ കാരണമെന്ന് വ്യക്തമല്ല. ഇവർ എങ്ങോട്ടാണ് പോയതെന്നും ബന്ധുക്കള്‍ക്ക് അറിയില്ല. പോലീസും ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നുണ്ട്.
മട്ടാഞ്ചേരി ടിഡി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് മുഹമ്മദ് അഫ്രദ്, ആദില്‍ മുഹമ്മദ് എന്നിവർ.

മുഹമ്മദ് അഫ്രീദിന്റെ സഹോദരനാണ് കാണാതായ മൂന്നാമനായ മുഹമ്മദ് ഹഫീസ്. മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഹഫീസ്. ഇന്ന് രാവിലെ 11 മണി മുതലാണ് വിദ്യാർഥികളെ കാണാതായതെന്നാണ് വിവരം.

TAGS : MISSING
SUMMARY : Three students missing; suspected to have boarded a train

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *