വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ നാലിന് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. പാലസ് റോഡിലെ മൗണ്ട് കാർമൽ കോളേജ് പരിസരം, ഓൾഡ് ഹൈഗ്രൗണ്ട് ജംഗ്ഷനിൽ നിന്നും വസന്തനഗർ അണ്ടർബ്രിഡ്ജിൽ നിന്നും മൗണ്ട് കാർമൽ കോളേജിലേക്കുള്ള റോഡ് എന്നിവിടങ്ങളിൽ എല്ലാത്തരം വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും.

പാലസ് ക്രോസിൽ നിന്ന് എംസിസി, കൽപന ജംഗ്ഷൻ, ചന്ദ്രിക ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ ചക്രവർത്തി ലേഔട്ട്, പാലസ് റോഡ് വഴി അണ്ടർബ്രിഡ്ജിൽ ഇടത്തോട്ട് തിരിഞ്ഞ് എംവി ജയറാം റോഡ്, ഓൾഡ് ഉദയ ടിവി ജംഗ്ഷൻ വഴി കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിഞ്ഞുപോകണം.

ബസവേശ്വര ജംഗ്ഷനിൽ നിന്ന് ഓൾഡ് ഉദയ ടിവി ജംഗ്ഷൻ, ജയമഹൽ റോഡിലേക്ക് വരുന്ന വാഹനങ്ങൾ ഹൈഗ്രൗണ്ട് ജംഗ്ഷൻ, കൽപന ജംഗ്ഷൻ, വലത്തോട്ട് തിരിഞ്ഞ് ചന്ദ്രിക ജംഗ്ഷൻ വഴി കടന്നുപോകണം.

സെൻ്റ് ജോസഫ്സ് കോളേജ് പരിസരം, ആർആർഎംആർ റോഡ്, വിട്ടൽ മല്യ റോഡ്, എൻആർ റോഡ്, കെബി റോഡ്, കെജി റോഡ്, നൃപതുംഗ റോഡ്, ക്വീൻസ് റോഡ് സെൻട്രൽ സ്ട്രീറ്റ് റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ എല്ലാത്തരം വാഹനങ്ങളും പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പകരം സെൻ്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിലും കണ്ഠീരവ സ്റ്റേഡിയം പാർക്കിംഗ് സ്ഥലത്തും വാഹന പാർക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്.

TAGS: BENGALURU UPDATES, TRAFFIC RESTRICTED, ELECTION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *