പത്തനംതിട്ട തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

പത്തനംതിട്ട തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

പത്തനംതിട്ട: ബിവറേജസ് ഔട്ട്‌ലെറ്റിന് വന്‍ തീപിടിത്തം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുളിക്കീഴ് ആണ് സംഭവം. പുളിക്കീഴ് സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റ്, ഗോഡൗണ്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതിനോട് ചേര്‍ന്ന് തന്നെ ജവാന്‍ മദ്യത്തിന്റെ നിര്‍മാണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തീപിടിത്തമാണ് ഉണ്ടായത്. കെട്ടിടവും ഗോഡൗണും പൂർണമായി കത്തിനശിച്ചു

ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. തീ പടരുന്നതുകണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

ഔട്ട്​ലെറ്റിന്‍റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. ഗോഡൗണിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്ന്​ തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കെട്ടിടം പൂർണമായും കത്തിയമർന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി.
<br>
TAGS : FIRE BREAKOUT | PATHANAMTHITTA
SUMMARY : Fire breaks out at beverage outlet in Thiruvalla, Pathanamthitta; Damage worth lakhs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *