പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തതെന്തെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌; യുവാവ് കസ്റ്റഡിയിൽ

പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തതെന്തെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌; യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. ഇലക്ട്രോണിക് സിറ്റി സ്വദേശിയായ നവാസ് ആണ് പിടിയിലായത്. പാകിസ്ഥാൻ എന്തുകൊണ്ടാണ് മോദിയുടെ വീട്ടിൽ ബോംബ് ഇടാത്തതെന്നും, ഇല്ലെങ്കിൽ ഉടൻ ചെയ്യാമോ എന്നും ചോദിച്ചു ഇൻസ്റ്റഗ്രാമിൽ നവാസ് വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ബന്ദേപാളയയിലുള്ള പി.ജിയില്‍ നിന്നാണ് നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നവാസ് ഇവിടെ കമ്പ്യൂട്ടര്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് നവാസുള്ളത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ മുമ്പ് ലഹരിക്കേസും രജിസ്റ്റർ ചെയ്തതായി പോലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

TAGS: BENGALURU | ARREST
SUMMARY: Youth arrested for posting on Bombing against Prime minister residence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *