കനത്ത മഴ; ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു

കനത്ത മഴ; ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു

ബെംഗളൂരു: കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു. ബെള്ളാരി സിരുഗുപ്പ താലൂക്കിലെ റാരവി ഗ്രാമത്തിലാണ് സംഭവം. ഭീരപ്പ (45), സുനിൽ (26) എന്നിവരാണ് മരിച്ചത്. ആടുകളെ മേയ്ക്കുന്നതിനിടെ ഇവർക്ക് പൊള്ളലേൽക്കുകയായിരുന്നു. സംഭവത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന 14 വയസ്സുള്ള ആൺകുട്ടിക്കും ഗുരുതരമായി പരുക്കേറ്റു.

കുട്ടിയെ ചികിത്സയ്ക്കായി ബെള്ളാരിയിലെ വിഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴ തുടങ്ങിയപ്പോൾ ആടുകളെ മേയ്ക്കുന്നതിനിടെ മൂവരും പെട്ടെന്ന് വീട്ടിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും മൂവർക്കും ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഭീരപ്പയും സുനിലും സംഭവസ്ഥലത്ത് തന്നെ മരിച്ചു, സംഭവത്തിൽ സിരുഗുപ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA | DEATH
SUMMARY: Two shepherds dead, one severely injured in lightning strike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *