ഇന്ത്യ – പാക് വെടിനിർത്തലിന് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ഇന്ത്യ – പാക് വെടിനിർത്തലിന് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പാകിസ്ഥാന് നല്‍കിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. അതിര്‍ത്തിയിലെ സാഹചര്യം എന്തെന്ന് ഇന്ന് നടക്കുന്ന മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങള്‍ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീകരാക്രമണം നടന്ന ശേഷമുള്ള സമിതിയുടെ മൂന്നാമത്തെ യോഗം കൂടിയാണിത്.

ഇതിനിടെ ഇന്ത്യ – പാക് ഡിജിഎംഒ തല ചര്‍ച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. തുടർന്ന് സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകള്‍ സഹിതം അടുത്തയാഴ്ച യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയുണ്ടാകും.

TAGS: NATIONAL | CEASEFIRE
SUMMARY: First cabinet meeting after India – pak Ceasefire today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *