ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി: സുപ്രിംകോടതിയുടെ 52-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തിന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും.

ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് ചുമതലയേല്‍ക്കുന്നത്. നവംബര്‍ 23 വരെയാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരുന്നത്.
<BR>
TAGS : JUSTICE BHUSHAN GAVAI | SUPREME COURT
SUMMARY : Justice Bhushan Ramakrishnan Gavai to take charge as Chief Justice today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *