കണ്ണൂർ മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് സംഘർഷം

കണ്ണൂർ മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് സംഘർഷം

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്സ് റാലിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കുപ്പിയേറ് നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ആരോപണം സിപിഎം നിരസിച്ചു. ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ട ഇരു വിഭാഗത്തെയും പോലീസ് എത്തി പിന്തിരിപ്പിച്ചു.

വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ്സ് റാലി സിപിഎം മലപ്പട്ടം ലോക്കല്‍ ഓഫീസ്
ആയ എ കുഞ്ഞിക്കണ്ണൻ സ്മാരക മന്ദിരത്തിന് സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം തുടങ്ങിയത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കുപിതരായതോടെ മുദ്രാവാക്യം വിളികളുമായി ഇരുവിഭാഗം പ്രവര്‍ത്തകരും മുഖാമുഖമെത്തി. കൈയാങ്കളിയുമുണ്ടായി. ഇതോടെ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്.

യൂത്ത് കോണ്‍ഗ്രസ്സ് റാലിയുടെ പൊതു യോഗത്തില്‍ സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശമാണ് നേതാക്കള്‍ ഉന്നയിച്ചത് സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
<BR>
TAGS : CLASH | CPM | CONGRESS | KANNUR
SUMMARY : CPM-Youth Congress clash in Malapattam, Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *