പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ പോർട്ടൽ ആരംഭിക്കാനൊരുങ്ങി ബെസ്കോം

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ പോർട്ടൽ ആരംഭിക്കാനൊരുങ്ങി ബെസ്കോം

ബെംഗളൂരു: പൊതുജനങ്ങൾ ഉന്നയിക്കുന്ന പരാതി പരിഹാര പ്രക്രിയയിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ഓൺലൈൻ പോർട്ടൽ ആരംഭിക്കാനൊരുങ്ങി വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷനും (കെഇആർസി) ബെസ്കോമും സംയുക്തമായി ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്ന് ബെസ്കോം മാനേജിംഗ് ഡയറക്ടർ എൻ. ശിവശങ്കർ പറഞ്ഞു. ഉപഭോക്തൃ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരാതികൾ കാര്യക്ഷമമായി പരിഹരിക്കുന്നതിനുമാണിത്.

പോർട്ടലിന്റെ മേൽനോട്ടം വഹിക്കാൻ കോർപ്പറേറ്റ് അഫയേഴ്സ് ചീഫ് ജനറൽ മാനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് ശിവശങ്കർ പറഞ്ഞു. പരാതികൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കപ്പെടണം. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് കൂടുതൽ പരിഹാരത്തിനായി കെഇആർസിയെ സമീപിക്കാം. കൃത്യസമയത്തിനുള്ളിൽ പ്രശ്നം പരിഹക്കാതെ വന്നാൽ അതാത് ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | BESCOM
SUMMARY: BESCOM to launch digital portal for consumer grievance management

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *