പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനഗരയിൽ ബുധനാഴ്ച്ചയാണ് സംഭവം. ഹക്കിപിക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള 15കാരിയാണ് മരിച്ചത്. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മെയ് 11ന് വൈകുന്നേരം പെൺകുട്ടിയെ കാണാതായതായി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഡദി താലൂക്കിലെ ഭദ്രപുരയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ കുട്ടിയുടെ മൃതദേഹം കണ്ടത്.

മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. ശരീരത്തിൽ നിരവധി മുറിപ്പാടുകൾ ഉള്ളതായി പോലീസ് പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ ബിഡദി പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി രാമനഗര പോലീസ് സൂപ്രണ്ട് ശ്രീനിവാസ് ഗൗഡ പറഞ്ഞു.

TAGS: KARNATAKA | CRIME
SUMMARY: Minor girl found dead in railway track, rape suspected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *