വഖഫ് ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കും

വഖഫ് ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബഞ്ചായിരിക്കും ഹർജികൾ പരിഗണിക്കുക. തമിഴ്നാട്ടിലെ ഒരു ഗ്രാമം വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ചതിിനെതിരെ പ്രദേശവാസി കക്ഷിചേരാൻ നൽകിയ അപേക്ഷയും ചീഫ് ജസ്റ്റിസിന് മുമ്പാകെ എത്തും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്.

നിയമം പൂര്‍ണമായോ ഏതെങ്കിലും വകുപ്പുകളോ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വഖഫ് ബൈ യൂസര്‍ എടുത്തു കളയുന്നത് മുസ്‌ലിംകളുടെ അവകാശം ലംഘിക്കില്ലെന്നാണ് കേന്ദ്ര വാദം.

കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിനെതിരെ വിവിധ സംഘടനകള്‍ സുപ്രിംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
<BR>
TAGS : WAQF ISSUE | SUPREME COURT
SUMMARY : Supreme Court to hear Waqf petitions today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *