ന്യൂഡല്‍ഹ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് തുടര്‍ന്ന് ഇന്ത്യ. ഏറ്റവും ഒടുവിലായി പാക് പതാകകൾ ഇന്ത്യയില്‍ വിൽക്കരുതെന്ന് ഇ – കൊമേഴ്സ് വെബ്സൈറ്റുകൾക്ക് കേന്ദ്രസർക്കാര്‍ കര്‍ശന നിർദ്ദേശം നല്കി. ഓൺലൈൻ സൈറ്റുകൾ വഴി രാജ്യത്ത് പാക് പതാകകളുടെ വിൽപന പാടില്ലെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. നിലവിൽ വിൽപനയ്ക്ക് വച്ച പാക് പതാകയുടെ ചിത്രമുള്ള എല്ലാ വസ്തുക്കളും പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
<BR>
TAGS : FLAG SALE BAN | INDIA PAKISTAN CONFLICT
SUMMARY : Central government has directed e-commerce websites not to sell Pakistani flags.

Posted inLATEST NEWS NATIONAL
