ലോറിയുടെ ടയര്‍ പൊട്ടി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു

ലോറിയുടെ ടയര്‍ പൊട്ടി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു

താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗതം സ്തംഭിക്കാൻ കാരണം. രണ്ട് മണിക്കൂർ നേരം ചുരത്തില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ മാത്രമെ ഇതുവഴി കടന്നുപോകുന്നുള്ളൂ.

രാത്രി 10.30-ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തില്‍ ഗതാഗതം ഏതാണ്ട് പൂർണമായി സ്തംഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് ഉള്‍പ്പെടെയുള്ള യാത്രക്കാർ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി.

TAGS : LATEST NEWS
SUMMARY : Lorry tire bursts; traffic at Thamarassery pass comes to a standstill

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *