ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; കെജ്രിവാള്‍ വീണ്ടും ജയിലിലേക്ക്

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; കെജ്രിവാള്‍ വീണ്ടും ജയിലിലേക്ക്

ന്യൂഡല്‍ഹി: 21 ദിവസത്തെ ഇടക്കാല ജാമ്യത്തിനു ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജയിലിലേക്ക് പോകുമെന്നാണ് കെജ്‍രിവാൾ അറിയിച്ചത്. ഇന്ത്യ സഖ്യത്തിനായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി അവസാന ഘട്ട വോട്ടെടുപ്പിനും ശേഷം ഇന്ത്യ സഖ്യനേതാക്കളുടെ യോഗത്തിലും പങ്കെടുത്താണ് കെജ്രിവാളിന്റെ മടക്കം. ഇഡിയുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു ഇടക്കാല ജാമ്യമെന്ന കോടതി ഉത്തരവ്.

മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നുതന്നെ കെജ്രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വന്നത്.
<BR>
TAGS : LATEST NEWS, ARAVIND KEJIRIWAL, DELHI
KEYWORDS : The 21-day interim bail period has expired; Kejriwal back to jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *