കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്‍റെ ഭാര്യക്ക് താല്‍ക്കാലിക ജോലി നല്‍കും

കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്‍റെ ഭാര്യക്ക് താല്‍ക്കാലിക ജോലി നല്‍കും

മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ അക്രമിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. ഗഫൂറിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഗഫൂറിന്റെ ഭാര്യയ്ക്ക് ഉടൻ തന്നെ നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

തുടർന്ന് പ്രദേശത്ത് കനത്ത പ്രതിഷേധമുണ്ടായി. കടുവയുടെ കാല്‍പ്പാട് മുമ്പും കാണിച്ചുകൊടുത്തിരുന്നു. എന്നാല്‍ വനംവകുപ്പ് നടപടി എടുത്തില്ലെന്നും ഈ കടുവയെ വെടിവെച്ചുകൊല്ലണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനൊടുവില്‍ വനംവകുപ്പ് ഗഫൂറിന്റെ ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കി. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കാനും തീരുമാനിച്ചു. ബാക്കി അഞ്ച് ലക്ഷം പിന്നീട് കൈമാറും.

ഇന്ന് രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഗഫൂറിനെ കടുവ കൊലപെടുത്തുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Tiger attack: Wife of slain Ghafoor to be given temporary job

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *