നഗ്നനായി കടയിലെത്തി 25 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ

നഗ്നനായി കടയിലെത്തി 25 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: പൂർണനഗ്നനായി കടയിലെത്തി 25 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായാണ് കടന്നുകളഞ്ഞത്. ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ദൃശ്യങ്ങള്‍ ഷോപ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് കളളന്‍ ബൊമ്മനഹള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ എത്തിയത്. ഗ്ലാസ് തകര്‍ത്ത് കടയ്ക്കകത്ത് കയറിയ മോഷ്ടാവ് 25 ലക്ഷം രൂപ വിലമതിക്കുന്ന 85 ഫോണുകളാണ് കവര്‍ന്നത്. പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. മോഷ്ടാവിനെ പിന്നീട് പോലീസ് പിടികൂടി. എന്നാൽ ഇയാൾ എന്തിനാണ് ഉടുതുണിയില്ലാതെ മോഷണം നടത്തിയതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU| ARREST
SUMMARY: Naked man robs mobile phone worth 25 lakhs

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *