വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ തീപിടിത്തം

വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ തീപിടിത്തം

വയനാട്: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കർ റിസോർട്ടില്‍ തീപിടിത്തം. തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് തീപിടിച്ചത്. ഗ്യാസ് ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളുകളെ പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിനാല്‍ ആർക്കും പരുക്ക് പറ്റിയിട്ടില്ല.

ഓല മേഞ്ഞ മേല്‍ക്കൂരകള്‍ പൂർണമായും കത്തി നശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവം നടക്കുമ്പോൾ ധാരാളം വിനോദ സഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.

TAGS : BOBBY CHEMMANNUR
SUMMARY : Fire breaks out at toddy shop owned by Bobby Chemmannur in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *