ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു

ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു

​ഗാന്ധിന​ഗർ: ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ഗുജറാത്ത് സമാചാറിന്റെ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു. പതിനഞ്ചിലധികം ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധമുള്ളയാളാണ് ഷാ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ബാഹുബലി ഷായെ ഇ ഡി കസ്റ്റഡിയിലെടുത്തത്.

ഗുജറാത്ത് സമാചാര്‍ ദിനപത്രത്തിന്റെയും ജിഎസ്ടിവി ചാനലിന്റെയും ഉടമസ്ഥരായ ‘ലോക്പ്രകാശന്‍ ലിമിറ്റഡി’ന്റെ ഡയറക്ടര്‍മാരിലൊരാളാണ് ബാഹുബലി ഷാ. ഇദ്ദേഹത്തിന്റെ സഹോദരനായ ശ്രേയാന്‍ഷ് ഷായാണ് ഗുജറാത്ത് സമാചാറിന്റെ എംഡി. ഗുജറാത്ത് സമാചാര്‍ ദിനപത്രത്തിന് പുറമേ 15-ഓളം ബിസിനസ് സംരംഭങ്ങളുടെ ഉടമ കൂടിയാണ് ബാഹുബലി ഷാ.

ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബാഹുബലി ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഹുബലി ഷായെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണമോ പത്രക്കുറിപ്പോ ഇഡി ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷായുടെ അറസ്റ്റ് വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. നിരവധി ദേശീയ നേതാക്കൾ ഷായ്ക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസും ആംആദ്മിയും ആരോപിച്ചു. ഒരു പത്രത്തിന്റെ ശബ്ദം മാത്രമല്ല, ജനാധിപത്യത്തിനെ മുഴുവന്‍ അടിച്ചമര്‍ത്തുന്നതാണ് ഇഡിയുടെ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍, ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരും ഇഡി നടപടിയില്‍ പ്രതിഷേധമറിയിച്ചു.
<BR>
TAGS : ENFORCEMENT DIRECTORATE (ED) | GUJARAT SAMACHAR
SUMMARY : ED arrests Gujarat Samachar owner Bahubali Shah

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *