ഐപിഎൽ മത്സരം നാളെ പുനരാരംഭിക്കുന്നു; ചിന്നസ്വാമിയിൽ ആർസിബി – കെകെആർ പോരാട്ടം

ഐപിഎൽ മത്സരം നാളെ പുനരാരംഭിക്കുന്നു; ചിന്നസ്വാമിയിൽ ആർസിബി – കെകെആർ പോരാട്ടം

ബെംഗളൂരു: ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരം നാളെ പുനരാരംഭിക്കുന്നു. റോയൽ ചലഞ്ചേ‍ഴ്സ് ബെംഗളൂരുവും, കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലാണ് ആദ്യ മത്സരം. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക. നിലവിൽ ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചിലർ മാത്രമാണ് ടീമിനൊപ്പം ചേരുന്നത്.

ഫ്രാഞ്ചസികൾക്ക് പുതിയ പകരക്കാരെ കൊണ്ടു വരാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ഫൈനൽ മത്സരം ജൂണിൽ നടക്കും. മൂന്ന് ടീമുകൾ പ്ലേ ഓഫ്‌ കാണാതെ നേരത്തെ പുറത്തായിട്ടുണ്ട് ബാക്കിയുള്ള ഏ‍ഴ് ടീമുകളിൽ ആരൊക്കെയാണ് പ്ലേ ഓഫ് കടക്കുമെന്ന് വൈകാതെ അറിയാം. ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. റോയൽ ചലഞ്ചേ‍ഴ്സ് ബെംഗളൂരു രണ്ടാം സ്ഥാനത്തും പഞ്ചാബ് കിങ്സ് മൂന്നാം സ്ഥാനത്തുമുണ്ട്. മികച്ച താര നിരയുള്ള മുംബൈ ഇന്ത്യൻസും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

TAGS: SPORTS | IPL
SUMMARY: IPL 2025 Restarting Tommorow in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *