ജാവലിൻ ത്രോ കരിയറിൽ ആദ്യമായി 90 മീറ്റർ കടന്ന് നീരജ് ചോപ്ര

ജാവലിൻ ത്രോ കരിയറിൽ ആദ്യമായി 90 മീറ്റർ കടന്ന് നീരജ് ചോപ്ര

ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് ചരിത്ര നേട്ടം. കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. 90.23 മീറ്റർ‌ ആണ് മൂന്നാം ശ്രമത്തിൽ നീരജ് എറിഞ്ഞത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം 90 മീറ്റർ ദൂരമെറിയുന്നത്. 90 മീറ്റർ മറികടക്കുന്ന ലോകത്തെ 25-ാം താരമാണ് നീരജ് ചോപ്ര.

ആദ്യ എറിഞ്ഞ് 88.44 മീറ്റർ എറിഞ്ഞ നീരജ് തുടക്കത്തിൽ തന്നെ മുന്നിലെത്തിയിരുന്നു. എന്നാൽ മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹം ചരിത്രം കുറിച്ചത്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ കിഷോർ ജെനയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ വർഷം നടന്ന മൂന്ന് ഡയമണ്ട് ലീഗ് മത്സരങ്ങളിലും നീരജ് രണ്ടാം സ്ഥാനം നേടിയിരുന്നു.

മത്സരത്തിൽ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം ലഭിച്ചു. 90.23 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. 91.06 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബ്ബർക്ക് ഒന്നാം സ്ഥാനം. ചോപ്രയുടെ അവസാന ശ്രമം 88.20 ആയിരുന്നു. പാകിസ്ഥാന്റെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ 90 മീറ്റർ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ‌. രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യൻ യാക്കൂബ് വാഡ്ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവർ ഉൾപ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയിൽ മത്സരിച്ചത്.

TAGS: SPORTS | NEERAJ CHOPRA
SUMMARY: Doha Diamond League 2025 Neeraj Chopra breaks 90m barrier

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *