ഓപ്പറേഷൻ സിന്ദൂര്‍; ഹംപിയിൽ സുരക്ഷ ശക്തമാക്കി

ഓപ്പറേഷൻ സിന്ദൂര്‍; ഹംപിയിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂര്‍ സൈനികനടപടികളുടെ പശ്ചാത്തലത്തില്‍ കർണാടകയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിയിൽ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി വിജയനഗര പോലീസ്. വിനോദസഞ്ചാരികളെത്തുന്ന വാഹനങ്ങളുടെ പരിശോധനയും സഞ്ചാരികളെപ്പറ്റിയുള്ള വിവര ശേഖരണവും തുടങ്ങി. പരിശോധനക്കായി നാല് ചെക് പോസ്റ്റുകൾ സ്ഥാപിച്ചു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഹംപിക്ക് സമീപമുള്ള തുംഗഭദ്ര അണക്കെട്ട് പരിസരത്തും സുരക്ഷ വർധിപ്പിച്ചു. ഡോഗ് സ്‌ക്വാഡുകളെ ഉൾപ്പെടെ വിന്യസിച്ചതായി പോലീസ് സൂപ്രണ്ട് ശ്രീഹരി ബാബു അറിയിച്ചു.
<br>
TAGS : HAMPI | POLICE SECURITY | VIJAYANAGARA
SUMMARY : Operation Sindoor; Security tightened in Hampi

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *