യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരു കാർവാർ റൂട്ടുകളിൽ ഓടുന്ന ആറ് പകൽ ട്രെയിനുകൾ ഈ മാസം 31 മുതൽ നവംബർ ഒന്നു വരെ താൽക്കാലികമായി റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. സകലേഷ്പുര- സുബ്രഹ്മണ്യ റോഡ്‌ ചുരം പാതയില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അഞ്ച് മാസത്തേക്ക് സർവീസ് റദ്ദാക്കിയത് എന്ന് റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു

▪️ എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തുന്ന യശ്വന്തപുരം-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് -16539. മെയ് 31 മുതൽ നവംബർ ഒന്ന് വരെ
▪️ ഞായറാഴ് സർവീസ് നിടത്തുന്ന മംഗളൂരു ജംഗ്ഷൻ-യശ്വന്തപുര പ്രതിവാര എക്സ്പ്രസ്-16540 ജൂൺ ഒന്നു മുതൽ നവംബർ 2 വരെ
▪️ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലെ യശ്വന്തപുര-മംഗളൂരു ജംഗ്ഷൻ ഗോമദേശ്വര എക്സ്പ്രസ്- 16575. ജൂൺ ഒന്നു മുതൽ ഒക്ടോബർ 30 വരെ
▪️ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിലെ മംഗളൂരു ജംഗ്ഷൻ- യശ്വന്തപുര എക്സ്പ്രസ്- 16576 ജൂൺ രണ്ടു മുതൽ ഒക്ടോബർ 31 വരെ
▪️ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ യശ്വന്തപുര- കാർവാർ എക്സ്പ്രസ് -16515. ജൂൺ 2 മുതൽ ഒക്ടോബർ 31 വരെ
▪️ചൊവ്വ വ്യാഴം ശനി ദിവസങ്ങളിലെ കാർവാർ-യശ്വന്തപുര എക്സ്പ്രസ്- 16516 ജൂൺ മൂന്ന് മുതൽ നവംബർ ഒന്ന് വരെ


<br>
TAGS : TRAIN CANCELLATION | MANGALURU
SUMMARY : Six daytime trains on Bengaluru-Mangalore-Karwar route have been temporarily cancelled from 31st of this month

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *