ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 മരണം

ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 മരണം

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴയോടൊപ്പമാണ് ദുരന്തമുണ്ടായത്. നിരവധി പേർക്ക് മിന്നലേറ്റ് പരുക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്  മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്‌പൂർ, ബാലസോർ, ഗഞ്ചം തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോരാപുടിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ്  വയലിൽ ജോലി ചെയ്യുമ്പോൾ മിന്നലേറ്റ് മരിച്ചത്. ശക്തമായ മഴയിൽ നിന്ന് രക്ഷ നേടാൻ ഇവർ അടുത്തുള്ള താൽക്കാലിക ഷെഡിൽ അഭയം തേടിയതായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന 65 വയസ്സുകാരന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മിന്നലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ധരംശാലയ്ക്ക് സമീപത്തെ ഭുരുസാഹി ഗ്രാമത്തിൽ, വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന രണ്ട് കൗമാരക്കാരും മിന്നലേറ്റ് മരിച്ചു.

<BR>
TAGS : LIGHTNING ⚡ | ODISHA
SUMMARY : 10 dead, including women and children, in lightning strike in Odisha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *