നരഭോജി കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞു
▪️ ഫയല്‍ ചിത്രം

നരഭോജി കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞു

മലപ്പുറം: ഗഫൂറിനെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞു. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗഫൂറിനെ കടുവ കടിച്ച്‌ കൊല്ലുകയായിരുന്നു. വനംവകുപ്പ് ഇന്നലെയാണ് സ്ഥലത്ത് കാമറകള്‍ സ്ഥാപിച്ചത്.

പരിസരത്ത് സ്ഥാപിച്ച ഇത്തരം 50 കാമറകളിലൂടെ കടുവയുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഈ കടുവ സൈലന്‍റ് വാലിയില്‍ നിന്നുള്ളതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുണ്‍ സക്കറിയ വ്യക്തമാക്കി.

കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി ഇന്നലെ മുത്തങ്ങയില്‍ നിന്ന് കുംങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യം നയിക്കുന്നത്. കടുവയെ കൃത്യമായി കണ്ടെത്തിയതിനു ശേഷമാകും മയക്കുവെടിവെയ്ക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുക.

TAGS : LATEST NEWS
SUMMARY : Footage of a man-eating tiger caught on camera by the forest department

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *