യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; അഭിഭാഷകന്‍റെ ജാമ്യാപേക്ഷയില്‍ വിധി 19 ലേക്ക് മാറ്റി

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; അഭിഭാഷകന്‍റെ ജാമ്യാപേക്ഷയില്‍ വിധി 19 ലേക്ക് മാറ്റി

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസില്‍ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന്‍റെ ജാമ്യാപേക്ഷയില്‍ വിധി 19 ലേക്ക് മാറ്റി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ശനിയാഴ്ച ജാമ്യ ഹർജി പരിഗണിച്ചത്. വെളളിയാഴ്ച ജില്ലാ സെഷൻസ് കോടതി ബെയ്‌ലിൻ ദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ ക്രൂരമായി മർദിച്ചതിന് ശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. തുടർന്ന് പ്രതിയുടെ വാഹനം പിന്തുടർന്നാണ് പിടികൂടിയത്. എന്നാല്‍ പരാതിക്കാരിയാണ് തന്നെ ആദ്യം തർക്കത്തിനിടെ മുഖത്ത് അടിച്ചതെന്നും അതിന് ശേഷമാണ് താൻ തിരിച്ചടിച്ചതെന്നുമാണ് പ്രതി പോലീസിനോട് പറ‍ഞ്ഞത്.

TAGS : LATEST NEWS
SUMMARY : Young lawyer assault case; Judgement postponed to 19 on lawyer’s bail plea

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *