സിഗരറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഐടി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

സിഗരറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഐടി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: സിഗരറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. കനകപുരയിലെ വസന്തപുര ക്രോസിൽ വെച്ചാണ് സംഭവം. വജ്രഹള്ളി സ്വദേശി സഞ്ജയ്‌ ആണ് കൊല്ലപ്പെട്ടത്. സഞ്ജയും സുഹൃത്തും രാത്രി ഷിഫ്റ്റിനിടെ ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.

ഈ സമയം കാറിലെത്തിയ യുവാവ് ഇവരോട് സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാൽ സിഗരറ്റ് ആവശ്യമുണ്ടെങ്കിൽ സ്വയം വാങ്ങണമെന്നും തങ്ങൾ നക്കില്ലെന്നുണ്ട് സഞ്ജയ്‌ പറഞ്ഞു. ഇതോടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് സഞ്ജയും സുഹൃത്തും പോകുന്നതിനിടെ പ്രതിയായ യുവാവ് വാഹനത്തിൽ പിന്തുടരുകയും ഇവരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു.

ഇരുവരെയും നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സഞ്ജയുടെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Techie killed in Bangalore after refusing to give cigarette

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *