രണ്ട് ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി 29ന് ബീഹാറിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി 29ന് ബീഹാറിലെത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. മെയ് 29 ന് പ്രധാനമന്ത്രി ബീഹാറിലെത്തും. തുടർന്ന് പറ്റ്നയില്‍ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മെയ് 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും നരേന്ദ്രമോദി പങ്കെടുക്കും.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി ബീഹാറിലെത്തുന്നത്. ഏപ്രില്‍ 22നാണ് പഹല്‍ഗാം ഭീകരാക്രമണം നടന്നത്. തുടർന്ന് ഏപ്രില്‍ 24ന് മോദി പറ്റ്നയിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയിലാണ് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചത്. 2025 അവസാനമാണ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

TAGS : LATEST NEWS
SUMMARY : Two-day visit; Prime Minister to arrive in Bihar on 29th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *