തുർക്കിയിലേക്കും അസർബൈജാനിലേക്കും തുണിത്തരങ്ങളുടെ കയറ്റുമതി നിർത്തിവെക്കാനൊരുങ്ങി ബെംഗളൂരുവിലെ വ്യാപാരികൾ

തുർക്കിയിലേക്കും അസർബൈജാനിലേക്കും തുണിത്തരങ്ങളുടെ കയറ്റുമതി നിർത്തിവെക്കാനൊരുങ്ങി ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള തുണിത്തരങ്ങളുടെ എല്ലാ ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെക്കാൻ തീരുമാനിച്ച് ബെംഗളൂരു ഹോൾസെയിൽ ക്ലോത്ത് മർച്ചന്റ്സ് അസോസിയേഷൻ (ബിഡബ്ല്യൂസിഎംഎ). ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇരുരാജ്യങ്ങളും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തുർക്കി, അസർബൈജാനി എന്നിവിടങ്ങളിൽ നിന്നുള്ള നിലവിലുള്ളതും ഭാവിയിലുള്ളതുമായ എല്ലാ തുണിത്തരങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിയും നിർത്തുക, ഇടനിലക്കാർ വഴിയോ മൂന്നാം കക്ഷി രാജ്യങ്ങൾ വഴിയോ പരോക്ഷ വ്യാപാരത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക എന്നീ തീരുമാനങ്ങൾ എടുത്തതായി ബിഡബ്ല്യൂസിഎംഎ പ്രസിഡന്റ് പ്രകാശ് പിർഗൽ പറഞ്ഞു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതേ നയം തുടരും. ബെംഗളൂരുവിലുടനീളമുള്ള ഏകദേശം 3,000 മൊത്തവ്യാപാര കടകളുടെ ഒരു അസോസിയേഷനാണ് ബിഡബ്ല്യൂസിഎംഎ. ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് രണ്ട് രാജ്യങ്ങളും പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. നേരത്ത തുർക്കിയിൽ ഭൂകമ്പം ഉണ്ടായപ്പോൾ, ഇന്ത്യയിൽ നിന്ന് നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ സാധാരണ ജനങ്ങളെ കൊല്ലാൻ തീവ്രവാദികളെ അയച്ച പാകിസ്ഥാനോടൊപ്പമാണ് ഇരു രാജ്യങ്ങളും ഇപ്പോഴുള്ളത്. അത്തരക്കാരുമായുള്ള വ്യാപാരം ദേശദ്രോഹപരമായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU
SUMMARY: Bengaluru’s wholesale cloth merchants suspend trade with Turkey, Azerbaijan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *