കന്നഡിഗരെ അധിക്ഷേപിക്കുന്ന തരത്തിൽ ഹോട്ടലിന്‍റെ ഡിസ്പ്ലേ ബോർഡ്: പ്രതിഷേധം, പോലീസ് കേസെടുത്തു

കന്നഡിഗരെ അധിക്ഷേപിക്കുന്ന തരത്തിൽ ഹോട്ടലിന്‍റെ ഡിസ്പ്ലേ ബോർഡ്: പ്രതിഷേധം, പോലീസ് കേസെടുത്തു

ബെംഗളൂരു : ഹോട്ടലിന് മുൻപിലെ എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡ വിരുദ്ധ വാക്കുകള്‍ പ്രദര്‍ശിപ്പിച്ച ഹോട്ടലിനെതിരെ കേസെടുത്ത് പോലീസ്. കോറമംഗല താവരക്കെരെയില്‍ കാസറഗോഡ്‌ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജിഎസ് സ്യൂട്ട്സ് ഹോട്ടലിനുമുൻപിൽ സ്ഥാപിച്ച ബോർഡാണ് ബോർഡാണ് പരാതിക്കിടയാക്കിയത്.

വെള്ളിയാഴ്ച രാത്രിയാണ് ഹോട്ടലിലെ സൗകര്യങ്ങൾ പ്രദർശിപ്പിക്കുന്ന എൽഇഡി ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന രീതിയിൽ പരാമർശം ഉണ്ടായത്. ഇതിന്‍റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ കന്നഡ അനുകൂല സംഘടനകൾ ഹോട്ടലിന് മുന്നിലെത്തി പ്രതിഷേധിച്ചു.

പ്രതിഷേധമുയർന്നതോടെ പോലീസ് ഇടപെട്ടു. തുടർന്ന് ബോർഡ് നീക്കംചെയ്തു. ജീവനക്കാരെ പോലീസ് ചോദ്യംചെയ്തുവരുന്നു. അതേസമയം ഹോട്ടലിനുമുന്നിലെ ബോർഡിൽ പരസ്യം പ്രസിദ്ധീകരിക്കാൻ ചുമതലയേറ്റയാളാണ് മോശം വാക്കുകൾ ഉൾപ്പെടുത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞു.

<br>
TAGS : DEROGATORY COMMENTS ISSUE | KORAMANGALA
SUMMARY : Hotel’s display board insults Kannadigas: Case registered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *