ഓപ്പറേഷൻ സിന്ദൂർ; ബംഗ്ലാദേശിനെതിരെയും നടപടി കടുപ്പിച്ച് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ; ബംഗ്ലാദേശിനെതിരെയും നടപടി കടുപ്പിച്ച് ഇന്ത്യ

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും നടപടി കടുപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. റെഡിമെയ്ഡ് തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവക്കാണ് വിലക്ക്. തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്കാണ് നിയന്ത്രണം. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് നൽകിയ പിന്തുണക്ക് പിന്നാലെയാണ് നടപടി. മുൻപ് തുർക്കിക്ക് എതിരെയും ഇന്ത്യ സമാന നിലപാട് സ്വീകരിച്ചിരുന്നു.

പഴങ്ങൾ, കാർബണേറ്റഡ് പാനീയങ്ങള്‍, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ, പരുത്തി, ഫിനിഷ്ഡ് പ്ലാസ്റ്റിക്, പിവിസി ഉൽപ്പന്നങ്ങൾ, തടി ഫർണിച്ചറുകൾ എന്നിവയുടെ ഇറക്കുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങളുടെ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ഏതെങ്കിലും ലാൻഡ് കസ്റ്റംസ് സ്റ്റേഷൻ അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) വഴി ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതാണ് തടഞ്ഞിരിക്കുന്നത്.

TAGS: NATIONAL | INDIA
SUMMARY: India has restricted the import of at least seven categories of Bangladeshi goods

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *