ലക്കിടിയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു

ലക്കിടിയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു

വയനാട് ലക്കിടിയില്‍ നിർത്തിയിട്ട കാർ കത്തിനശിച്ചു. മലപ്പുറം വേങ്ങര സ്വദേശി മൻസൂറിന്‍റെ കാറാണ് കത്തിയത്. അപകടത്തില്‍ തലനാരിഴക്കാണ് മൻസൂർ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം നടന്നത്. മൈസൂരില്‍ നിന്നും വരികയായിരുന്ന മൻസൂർ ചായ കുടിക്കാനായി വാഹനം നിർത്തി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.

ബോണറ്റില്‍ നിന്ന് ആദ്യം പുക ഉയർന്നു. തൊട്ടുപിന്നാലെ കാറിനുള്ളിലേക്ക് തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

TAGS : LATEST NEWS
SUMMARY : A car parked in Lakkidi was burnt down.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *