മഴയെതുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകും; ആർസിബി

മഴയെതുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകും; ആർസിബി

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി). കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് – ആർസിബി പോരാട്ടമാണ് ശനിയാഴ്ച മഴകാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്. മത്സരം നടക്കാത്ത സാഹചര്യത്തില്‍ ആരാധകര്‍ക്ക് ടിക്കറ്റിന്റെ പണം തിരികെ നല്‍കുമെന്നു ആര്‍സിബി ടീം വ്യക്തമാക്കി.

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ നിര്‍ത്തിവച്ച ഐപിഎല്‍ മത്സരം ശനിയാഴ്ചയാണ് പുനരാരംഭിച്ചത്. എന്നാല്‍ തിരിച്ചു വരവിലെ ആദ്യ പോരാട്ടത്തില്‍ ഒരു പന്ത് പോലും എറിയാന്‍ ഇരുടീമുകൾക്കും സാധിച്ചില്ല. ഇതോടെയാണ് ആരാധകര്‍ നിരാശയിലായത്. മത്സരം നടക്കാത്ത സാഹചര്യത്തില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നു ആര്‍സിബി മാനേജ്‌മെന്റ് വ്യക്തമാക്കി.

ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്ക് അടുത്ത 10 ദിവസത്തിനുള്ളില്‍ പണം തിരികെ വാങ്ങാനുള്ള അവസരമൊരുക്കും. ഈ മാസം 31നുള്ളില്‍ പണം കിട്ടാത്തവരുണ്ടെങ്കില്‍ ഇ-മെയില്‍ ചെയ്യണമെന്നും ടീം അറിയിച്ചിട്ടുണ്ട്. നേരിട്ട് ടിക്കറ്റെടുത്തവര്‍ ടിക്കറ്റിന്റെ ഒറിജിനല്‍ എടുത്ത സ്ഥലത്തു കാണിച്ചാല്‍ പണം തിരികെ കിട്ടും. കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്ക് പണം തിരികെ കിട്ടില്ലെന്നും ആര്‍സിബി വ്യക്തമാക്കി.

TAGS: SPORTS | IPL
SUMMARY: RCB announces ticket refunds for abandoned KKR match

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *