കോഴിക്കോട് തീപിടിത്തം: നിയന്ത്രണവിധേയമാകാതെ തീ; ന​ഗരത്തിൽ കനത്ത പുക, തീയണയ്ക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട് തീപിടിത്തം: നിയന്ത്രണവിധേയമാകാതെ തീ; ന​ഗരത്തിൽ കനത്ത പുക, തീയണയ്ക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട്: തീ വിഴുങ്ങി കോഴിക്കോട് ബസ്‍സ്റ്റാൻഡ് കെട്ടിടം, രണ്ടുമണിക്കൂർ പിന്നിട്ടിട്ടും അണക്കാനായില്ല. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽനിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

തീ അണച്ച ഭാ​ഗത്ത് വീണ്ടും തീ ഉണ്ടായി. കൂടുതൽ കടകളിലേക്ക് തീ പടർന്നു. കെട്ടിടത്തിനുള്ളിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നു. തീപിടുത്തത്തെ തുടർന്ന് ന​ഗരത്തിൽ കനത്ത പുകയാണ് ഉയർന്നിരിക്കുന്നത്. കെട്ടിടത്തിലെ എസി പൊട്ടിത്തെറിച്ചതായി വിവരം. മന്ത്രി എകെ ശശീന്ദ്രനും ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. അണയ്ക്കാനുള്ള ഊർജിത ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയർന്ന സമയത്ത് തന്നെ കടയിൽ നിന്ന് ആളുകൾ പുറത്ത് ഇറങ്ങിയതായാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടയ്ക്കുള്ളിലേക്ക് വലിയ തോതിൽ തീ പടര്‍ന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുകയാണ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിലെ ഫയര്‍ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

താഴത്തെ നിലയിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നാണ് രണ്ടാം നിലയിലുള്ള തുണിക്കടയിലേക്ക് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ കടകളിലുള്ളവരെ പോലീസ് ഒഴിപ്പിച്ചു. ബസ് സ്റ്റാൻഡിലെ എല്ലാ ബസുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു. അഗ്നി രക്ഷാ സേനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് ചെയ്തുവരികയാണ്.

<BR>
TAGS : FIRE BREAKOUT | KOZHIKODE
SUMMARY : Kozhikode fire: Fire out of control; Heavy smoke in the city, efforts to extinguish the fire continue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *