ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂഡൽഹി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു. സൈഫുള്ള ഖാലിദ് എന്നറിയപ്പെടുന്ന റസുള്ള നിസാമാനിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിട്ടുളളതായാണ് വിവരം. അജ്ഞാതരായ ചില അക്രമികളാണ് സൈഫുള്ളയെ കൊലപ്പെടുത്തിയത്. സിന്ധിലെ, മത്‌ലി ഫാല്‍ക്കര ചൗക്കിലെ വീട്ടിന് മുന്നില്‍ വച്ചാണ് സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്.

നേപ്പാളില്‍ നിന്ന് ദീര്‍ഘകാലമായി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയായിരുന്നു സൈഫുള്ള ഖാലിദ്. ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. റാംപൂരില്‍ 2001ല്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം സൈഫുള്ള ഖാലിദ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2005ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ആക്രമണത്തിലും 2006ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. അഞ്ച് വര്‍ഷക്കാലളവില്‍ നടന്ന ഈ മൂന്ന് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ലഷ്‌കര്‍ ഇ ത്വയിബയ്ക്ക് ഇന്ത്യയില്‍ കുപ്രസിദ്ധി നേടിക്കൊടുക്കുകയും ചെയ്തു.

അടുത്തിടെയാണ് ഖാലിദ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള മാറ്റ്‌ലിയിലേക്ക് തന്റെ താവളം മാറ്റിയത്. ലഷ്‌കർ ഇ ത്വയിയ്ക്കും അതിന്റെ മുന്നണി സംഘടനയായ ജമാഅത്ത്-ഉദ്-ദവയ്ക്കും വേണ്ടി ഖാലിദ് പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം, ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ‘ഓപ്പറേഷൻസ് കമാൻഡർ’ ഷാഹിദ് കുട്ടായ് ഉൾപ്പെടെ മൂന്ന് ലഷ്കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു.
<BR>
TAGS :
SUMMARY : Lashkar terrorist Saifullah Khalid killed in firing by unknown assailants

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *