പാലക്കാട് വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പോലീസ് ലാത്തി വീശി,  നിരവധി പേർക്ക് പരുക്ക്, പലരും കുഴഞ്ഞുവീണു

പാലക്കാട് വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പോലീസ് ലാത്തി വീശി, നിരവധി പേർക്ക് പരുക്ക്, പലരും കുഴഞ്ഞുവീണു

പാലക്കാട്‌: കോട്ടമൈതാനത്തെ റാപ്പർ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. പലരും കുഴഞ്ഞു.വീണു. പരുക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി

തിരക്ക് നിയന്ത്രിക്കാനായി പോലീസിന് ലാത്തി വീശേണ്ടി വന്നു. വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്.

പട്ടികജാതി – പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തിന്‍റെ ഭാഗമായിട്ടായിരുന്നു വേടന്‍റെ സംഗീത പരിപാടി ഒരുക്കിയിരുന്നത്. മന്ത്രി എംബി രാജേഷ്, ഒ ആര്‍ കേളു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിക്കെത്തിയിരുന്നു. വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ആറ് മണിയോട് കൂടി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ ബാരിക്കേഡ് തള്ളി മറിച്ചും മറ്റും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ കോട്ടമൈതാനത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതോടെ പോലീസിന് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാതായി. എട്ട് മണിയോടെയാണ് വേടന്‍ വേദിയിലേക്കെത്തിയത്. പാസ് ഇല്ലാതെയാണ് പരിപാടിയിലേക്ക് ആളുകളെ സംഘാടകര്‍ കടത്തിവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ വേടന്‍റെ പരിപാടിയും റദ്ദാക്കിയിരുന്നു.

<BR>
TAGS : RAPPER VEDAN | PALAKKAD
SUMMARY : Crowded at Palakkad Vedan’s event; Police lathi-charge, several injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *