ഓപ്പറേഷന്‍ സിന്ദൂര്‍ ലോക രാജ്യങ്ങളോട് വിശദീകരിക്കാനുള്ള പ്രതിനിധി സംഘങ്ങളിൽ രണ്ട് കർണാടക എംപിമാർ

ഓപ്പറേഷന്‍ സിന്ദൂര്‍ ലോക രാജ്യങ്ങളോട് വിശദീകരിക്കാനുള്ള പ്രതിനിധി സംഘങ്ങളിൽ രണ്ട് കർണാടക എംപിമാർ

ബെംഗളൂരു : പാക് ഭീകരതയ്‌ക്കതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോകുന്ന ഏഴ് സർവകക്ഷി പ്രതിനിധി സംഘത്തിലെ 59 അംഗങ്ങളില്‍ കർണാടകയില്‍ നിന്നുള്ള രണ്ട് എംപിമാരും.തേജസ്വി സൂര്യ, ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട. എന്നിവരാണ് സംഘങ്ങളിൽ ഉൾപ്പെട്ടത്.

ബെംഗളൂരു സൗത്ത് മണ്ഡലത്തിന്റെ പ്രതിനിധിയും ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുടെ അഖിലേന്ത്യാ അധ്യക്ഷനുമാണ് തേജസ്വി സൂര്യ. ദക്ഷിണ കന്നഡ ലോക്‌സഭാമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട.

59 അംഗങ്ങളില്‍ 31 പേര്‍ എന്‍ഡിഎ സംഖ്യത്തില്‍ നിന്നും 20 പേര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമാണ്. ബിജെപി എംപിമാരായ ബൈജയന്ത് ജയ് പാണ്ഡെ രവിശങ്കര്‍ പ്രസാദും കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡേ, ഡിഎംകെ എംപി കനിമൊഴി, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍) യില്‍ നിന്നും സുപ്രിയ സുലെ എന്നിവരാണ് സംഘത്തെ നയിക്കുക.

ഏഴ് സംഘങ്ങളായി തിരിഞ്ഞ് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം ഉള്‍പ്പെടെ 32 രാജ്യങ്ങളിലാണ് ദൗത്യസംഘം സന്ദര്‍ശനം നടത്തുക. മെയ് 23 ന് യാത്ര ആരംഭിക്കുമെന്നുമാണ് സൂചന.

<br>
TAGS : OPERATION SINDOOR
SUMMARY : Two Karnataka MPs among delegations to explain Operation Sindoor to world nations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *