ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞു ദേഹത്ത് വീണ് യുവതി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിബിഎംപി. മഹാദേവപുരയിലെ വൈറ്റ്ഫീൽഡ്-ചന്നസാന്ദ്ര പ്രദേശത്താണ് മതിൽ ഇടിഞ്ഞ് 35കാരിയായ ശശികല മരിച്ചത്. ഇവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ മഹേശ്വര റാവു പറഞ്ഞു. അതേസമയം, മഴക്കെടുതിയുടെ വ്യാപ്തി വിലയിരുത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബിബിഎംപി ഉദ്യോഗസ്ഥരോടൊപ്പം നഗരത്തിലുടനീളം പരിശോധന നടത്തും.

മാന്യത ടെക് പാർക്ക്, സായ് ലേഔട്ട്, എജിപുര ജംഗ്ഷൻ, എച്ച്എസ്ആർ ലേഔട്ട്, സിൽക്ക് ബോർഡ് സിഗ്നൽ, ബിബിഎംപി കൺട്രോൾ റൂം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ ഇവർ സന്ദർശിക്കും. മഴക്കെടുതി കാരണമുണ്ടാകുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് ബിബിഎംപി ടീമുകൾ ബിഡബ്ല്യുഎസ്എസ്ബിയുമായും അഗ്നിശമന സേനയുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ബ്ബമോ ചീഫ് കമ്മീഷണർ പറഞ്ഞു. രാജരാജേശ്വരി നഗറിലെ ഐഡിയൽ ഹോംസ് ലേഔട്ടിൽ മതിൽ ഇടിഞ്ഞുവീണ് അഞ്ച് എരുമകളും ഒരു പശുവും ചത്തു. ഇവയുടെ ഉടമകളെ ബന്ധപ്പെട്ട് വേണ്ട ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | RAIN | BBMP
SUMMARY: BBMP announces compensation after wall collapse death

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *