ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 54 കാരന് 20 വര്‍ഷം കഠിന തടവ്

ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 54 കാരന് 20 വര്‍ഷം കഠിന തടവ്

കൊച്ചി: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 20 വർഷം കഠിന തടവും, അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി കരിംങ്കുന്നം വലിയ കോളനി തെക്കേടത്തില്‍ വീട്ടില്‍ സുരേഷ് (54) നാണ് ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി തടവും പിഴയും വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2023 ഫെബ്രുവരിയല്‍ ആയിരുന്നു സംഭവം. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ എം. എം. മഞ്ജുദാസിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി.യമുന ഹാജരായി.

TAGS : CRIME
SUMMARY : 54-year-old man sentenced to 20 years in prison for unnatural sexual assault of boy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *