ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. നിലവിൽ, വിമാനത്താവളത്തിലേക്ക് പ്രതിദിനം 150 വോൾവോ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അടുത്ത മാസം മുതൽ, ഇതിലെ 83 വോൾവോ ബസുകൾക്ക് പകരം 83 ഇലക്ട്രിക് എസി ബസുകൾ സർവീസ് നടത്തുമെന്ന് ബിഎംടിസി അറിയിച്ചു. അടുത്ത 15 ദിവസത്തിനുള്ളിൽ എസി ഇലക്ട്രിക് ബസുകൾ ബിഎംടിസിക്ക് ലഭിക്കും.

മിക്ക വോൾവോ ബസുകളും കാലപ്പഴക്കം വന്നതോടെയാണ് എസി ഇലക്ട്രിക് ബസുകൾ വിന്യസിക്കുന്നത്. എസി വോൾവോ ബസുകൾ എല്ലാ മാസവും കോടിക്കണക്കിന് രൂപയുടെ നഷ്ടം ബിഎംടിസിക്ക് വരുത്തിവച്ചിരുന്നു. ആദ്യഘട്ടത്തിൽ 83 എസി ബസുകൾ മാത്രമേ മാറ്റിസ്ഥാപിക്കൂ. ഘട്ടം ഘട്ടമായി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് ബിഎംടിസി ചീഫ് ട്രാഫിക് മാനേജർ പ്രഭാകർ റെഡ്ഡി പറഞ്ഞു.

TAGS: BENGALURU | BMTC
SUMMARY: BMTC to introduce electric buses to KIA from June

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *