ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; എറിഞ്ഞുകൊന്നതാണെന്ന് അമ്മയുടെ മൊഴി

ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; എറിഞ്ഞുകൊന്നതാണെന്ന് അമ്മയുടെ മൊഴി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ മൂന്നുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി സ്വദേശിനിയായ കല്യാണിയാണ് മരിച്ചത്. ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ സന്ധ്യക്കൊപ്പം കുട്ടി ആലുവയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്. തുടർന്ന് മൂഴിക്കുളം പാലത്തില്‍ പോലീസ് പരിശോധന തുടരുകയായിരുന്നു. ഇതിനിടെ കുഞ്ഞിന്റെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.

കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പോലീസ് ചോദ്യം ചെയ്തത്. മൂഴിക്കുളം പാലത്തിന്റെ സമീപത്ത് വരെ കുട്ടിയുമായി അമ്മയെത്തിയെന്നും വിവരമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അഗ്നിസുരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ നടത്തിയത്. സ്‌കൂബാ സംഘവും രാത്രി രണ്ടിന് ശേഷവും തിരച്ചില്‍ തുടരുകയായിരുന്നു. പുഴയുടെ നടുക്ക് നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്.

കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായെന്ന് അമ്മ പറഞ്ഞ സ്ഥലത്തുതന്നെ കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നതായി ആലുവ ഡിവൈഎസ്പി അറിയിച്ചു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കല്യാണിയെ താൻ എറിഞ്ഞുകൊലപ്പെടുത്തിയതാണെന്ന് ഇവർ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കൊലപാതക കേസെടുക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും.

TAGS: KERALA | CRIME
SUMMARY: Missing three year old girl child body found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *