രോമത്തിനിടിയില്‍ വച്ച്‌ 235 ഗ്രാം കഞ്ചാവും, 67 ഗ്രാം ഹെറോയിനും കടത്താൻ ശ്രമം; പൂച്ച പിടിയില്‍

രോമത്തിനിടിയില്‍ വച്ച്‌ 235 ഗ്രാം കഞ്ചാവും, 67 ഗ്രാം ഹെറോയിനും കടത്താൻ ശ്രമം; പൂച്ച പിടിയില്‍

സൻജോസ്: 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി പൂച്ച പിടിയില്‍. കോസ്റ്റാറിക്കയിലാണ് സംഭവം. ശരീരത്തില്‍ മയക്കുമരുന്ന് പൊതികളിലാക്കി കടത്തുകയായിരുന്ന ഒരു പൂച്ചയെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. ജയിലിന് ഒരു വശത്തായി പൂച്ചയെ ഗാർഡുകള്‍ കണ്ടെത്തിയത്. സംശയം തോന്നിയ പൂച്ചയെ ഗാർഡ് പിടികൂടി പരിശോധിച്ചപ്പോഴാണ് വയറിലെ രോമത്തിനിടിയില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.

235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനും അടങ്ങിയ പാക്കേജുകള്‍ പൂച്ചയുടെ പക്കലുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ വിലയിരുത്തലിനായി പൂച്ചയെ ദേശീയ മൃഗാരോഗ്യ സേവനത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു. ആരാണ് പ്രവർത്തിയുടെ പിന്നിലെന്ന് കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Attempt to smuggle 235 grams of cannabis and 67 grams of heroin in its fur; Cat caught

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *