ആശമാരുടെ സമരം: ഇനിയൊരു ചർച്ചയില്ലെന്ന് മുഖ്യമന്ത്രി

ആശമാരുടെ സമരം: ഇനിയൊരു ചർച്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോള്‍ സമരക്കാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി. സമരത്തോട് അസഹിഷ്ണുതയില്ല. മുമ്പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിപലപാടിലാണ് സമരക്കാര്‍.
<BR>
TAGS : ASHA WORKERS STRIKE
SUMMARY : Asha’s strike: CM says no more talks

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *